പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ 18 വർഷത്തെ നിത്യവാസത്താൽ അനുഗ്രഹീതവും പരിശുദ്ധ പിതാവിന്റെ തിരുശേഷിപ്പ് ആദ്യമായി പ്രതിഷ്ഠിച്ചതുമായ തുമ്പമൺ മർത്തമറിയം ഓർത്തഡോക്സ് ഭദ്രാസന ദേവാലയത്തിൽ പരിശുദ്ധന്റെ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 27 മുതൽ നവംബർ 4 വരെ...
ഒക്ടോബർ 27 ഞായറാഴ്ച്ച പ്രഭാതനമസ്ക്കാരം വി.കുർബ്ബാന തുടർന്ന് ദേവാലയത്തിൽ പെരുന്നാൾ കൊടിയേറ്റും
അതേതുടർന്ന് ഇടവകയുടെ വിവിധ ചാപ്പലുകളിലും കുരിശടികളിലും കൊടിയേറ്റും.ഒക്ടോബർ 31 വ്യാഴാഴ്ച്ച വെളുപ്പിന് 3.30ന് പ്രഭാത നമസ്ക്കാരത്തിനുശേഷം വി.കുർബ്ബാന തുടർന്ന് ഇടവകയിൽ നിന്നും പരിശുദ്ധന്റെ കബറിങ്കലേക്ക് പദയാത്ര പുറപ്പെടുന്നു.ഒക്ടോബർ 31, നവംബർ 1 തീയതികളിൽ പരുമല പദയാത്ര സംഘങ്ങൾക്ക് സ്വീകരണവും നൽകപ്പെടും.നവംബർ 3 ഞായറാഴ്ച്ച രാത്രി 8 മണി മുതൽ ഇടവകയുടെ ചാപ്പലുകളിൽ നിന്നും കുരിശടികളിൽ നിന്നുമുള്ള റാസകൾ വലിയപള്ളിയിൽ എത്തിച്ചേരുന്നു ശേഷം രാത്രി 9 മണിക്ക് റാസകൾ സംയുക്തമായി വലിയ കുരിശിങ്കലെത്തി ധൂപപ്രാർത്ഥന പള്ളിക്ക് പ്രദക്ഷിണം തുടർന്ന്
അഭി.ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ ൈശ്ലഹീക വാഴ്വും നൽകപ്പെടും.നവംബർ 4 തിങ്കളാഴ്ച്ച അഭി.ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിലും വന്ദ്യ വൈദീകരുടെ സഹകാർമ്മികത്വത്തിലും വി.അഞ്ചിന്മേൽ കുർബ്ബാനയും കൊടിയിറക്ക് , പ്രദക്ഷിണം,ആശീർവ്വാദം, കബറിങ്കൽ ധൂപപ്രാർത്ഥന,നേർച്ചവിളമ്പ് എന്നിവയോടു കൂടി പെരുന്നാൾ ചടങ്ങുകൾ പരിസമാപിക്കും.